ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കിയ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: അഡ്വ.പി വസന്തം
.
വടകര: ലോകത്തിൻ്റെ മുന്നിൽ ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കി പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം ആവശ്യപ്പെട്ടു. ഭരണഘടന വിരുദ്ധമായിട്ടാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. സി പി ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് അധ്യക്ഷത വഹിച്ചു.
.

.
പ്രൊഫ. കെ പാപ്പൂട്ടി, മാധ്യമപ്രവർത്തകൻ എം പി ബഷീർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി കെ രാജൻ മാസ്റ്റർ, കെ കെ ബാലൻ മാസ്റ്റർ, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിമാരായ ആർ ശശി, പി.കെ നാസർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ, വടകര മണ്ഡലം സെക്രട്ടറി ഇ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.



