KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.83 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ

.

കോഴിക്കോട്‌: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.83 കോടി രൂപ പിടികൂടി. ബുധനാഴ്ച ഉച്ചയ്ക്ക് നേത്രാവതി എക്സ്പ്രസിൽ കോഴിക്കോട്‌ ഇറങ്ങിയ രണ്ട് പേരിൽനിന്നാണ് പണം പിടികൂടിയത്. കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ ധനവാഡെ വിലാസ് ദെനകർ, മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ രമേഷ് ശ്യാംറാവു ഗെയ്ക്‌വാഡ് എന്നിവരാണ് റെയിൽവെ സംരക്ഷണ സേനയുടെ പിടിയിലായത്.

 

പിടിച്ചെടുത്ത പണം തുടർ നിയമനടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറി. പാലക്കാട് റെയിൽവേ സംരക്ഷണ സേനാ കമീഷണർ അമ്പു പി കുമാറിന്റെ നിർദേശപ്രകാരം കോഴിക്കോട് റെയിൽവേ സംരക്ഷണ സേന ഇൻസ്പെക്ടർ എൻ കേശവദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

 

എഎസ്ഐമാരായ കെ സി രഞ്ജിത്, എൻ ദിലീപ് കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ എം. ബൈജു, ടി. വിജേഷ്, കെ. സിറാജ്, എം കെ സജീവൻ, വനിതാ കോൺസ്റ്റബിൾ വി. അനീഷ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

 

Share news