KOYILANDY DIARY.COM

The Perfect News Portal

ഡ്രൈവിങ്ങിനിടെ ചാറ്റിങ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്തുവിട്ട യുവതിക്ക് വധഭീഷണി

.

ചങ്ങനാശ്ശേരി: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ നോക്കി ചാറ്റിങ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്തുവിട്ട യുവതിക്ക് വധഭീഷണി. ചങ്ങനാശ്ശേരി- കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് ബസിലെ ഡ്രൈവർ ആണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. ഡ്രൈവിങ്ങിനിടെ ഇടയ്ക്കിടെ മൊബൈൽ ഫോൺ നോക്കി ചാറ്റിങ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

 

പിന്നീട് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചു. ദൃശ്യങ്ങൾ വ്യാപകമായതിന്റെ അടുത്ത ദിവസം ബസിൽ കയറിയ യുവതിയെ ഡ്രൈവർ ഭീഷണിപ്പെടുത്തുകയായിരുന്നു. വീട്ടിൽ കയറി വകവരുത്തുമെന്നായിരുന്നു ഭീഷണി. ബസിലെ സ്ഥിരം യാത്രികയാണ് യുവതി.

 

പുറത്തുവന്ന വീഡിയോയിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കുന്നത് വ്യക്തമായി കാണാം. സംഭവത്തിൽ ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവതി കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച ഹിയറിങ്ങിന്‌ ഹാജരാകണമെന്ന്‌ കാണിച്ച്‌ കോട്ടയം ആർടിഒ, ഡ്രൈവർക്ക്‌ നോട്ടീസ്‌ നൽകി.

 

Share news