KOYILANDY DIARY.COM

The Perfect News Portal

ശബരിമല – മാളികപ്പുറം മേൽശാന്തി നിയമനം; നറുക്കെടുപ്പ് ഒക്ടോബർ 18ന്

.

പത്തനംതിട്ട: ശബരിമല- മാളികപ്പുറം മേൽശാന്തി നിയമനത്തിൽ തെരഞ്ഞെടുപ്പിനുള്ള ലിസ്റ്റ് ദേവസ്വം ബോർഡ് പുറത്തുവിട്ടു. ഒക്ടോബർ 18 -ാം തീയതിയാണ് മേൽശാന്തിമാരുടെ നറുക്കെടുപ്പ്. ശബരിമല മേൽശാന്തി ലിസ്റ്റിൽ ഏഴ് പേരും മാളികപ്പുറം ലിസ്റ്റിൽ 5 പേരുമാണുള്ളത്. മാളികപ്പുറം ലിസ്റ്റിലുള്ള അഞ്ചുപേരും ശബരിമല ലിസ്റ്റിലും ഉള്ളവരാണ്. പന്തളം രാജകുടുംബത്തിൽ നിന്നുള്ള കുട്ടികളായ ദേവനന്ദൻ അർജുനും അനശ്വര എം രഞ്ജിത്തുമാണ് മേൽശാന്തിമാരെ തെരഞ്ഞടുക്കുന്നത്.

 

പന്തളം കൊട്ടാരത്തിലെ രാമവർമ്മ രാജയാണ് നറുക്കെടുക്കാനുള്ള കുട്ടികളെ നിശ്ചയിച്ചത്. 2011ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം റിട്ട. ജസ്റ്റിസ് കെ ടി തോമസിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നറുക്കെടുപ്പ് പന്തളം രാജ കുടുംബത്തിൽ നിന്നുള്ള കുട്ടികൾ നടത്തിപ്പോരുന്നത്. രണ്ടു കുട്ടികളും ഓരോ കലശത്തിൽ നിന്നും ഒരേ സമയം ഓരോ നറുക്കുകൾ എടുക്കും. 18ന് ഉഷഃപൂജയ്ക്ക് ശേഷം ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിന് നറുക്കെടുപ്പ് നടക്കും. വൃശ്ചികം ഒന്ന് മുതൽ ഒരു വർഷമാണ് തെരഞ്ഞെടുക്കപ്പെടുന്നവർ ചുമതല വഹിക്കുക.

 

Share news