KOYILANDY DIARY

The Perfect News Portal

കന്നൂരിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: ഒരാൾക്ക് പരിക്ക്.

ഉള്ള്യേരി: കന്നൂരിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. ഇന്ന് വൈകീട്ട് നാല് മണിയോടുകൂടിയാണ് കന്നൂർ ടൗണിനു സമീപത്തുള്ള വളവിൽ ഉള്ളിയേരി  ഭാഗത്തേക്ക് പോകുന്ന കാറും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചത്. കാറിൻറെയും മിനിലോറിയുടെയും  മുൻഭാഗം പൂർണമായി തകർന്നു.
അറിയിപ്പ് കിട്ടിയതിനെ  തുടർന്ന് കൊയിലാണ്ടിയിൽ നിന്ന്അഗ്നിരക്ഷ സേന എത്തി ക്രെയിൻ ഉപയോഗിച്ച് കാറും ലോറിയും മാറ്റുകയായരുന്നു. റോഡിൽ പരന്ന ഓയിൽ വെള്ളമൊഴിച്ച്നീക്കം ചെയ്തു. കാറിലുണ്ടായിരുന്ന ഒരാൾക്ക്  കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. പോലീസ് സ്ഥലത്തുണ്ടായിരുന്നു.
Advertisements
സ്റ്റേഷൻ ഓഫീസർ ശരത് പി കെ യുടെ നേതൃത്വത്തിൽ Gr: ASTO മജീദ്, ഫയർ & റെസ്ക്യു ഓഫീസർമാരായ നിധിപ്രസാദ് ഇ എം, അരുൺ എസ്, സിജിത്ത് സി, സജിത്ത് പി കെ, ഹോംഗാർഡ് പ്രദീപ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.