KOYILANDY DIARY

The Perfect News Portal

ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി റെഡ് കർട്ടൻ കലാസമിതിയും, യുവകലാസാഹിതിയും സംയുക്തമായി ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ പരിപാടിയിൽ ഡോ. സോമൻ കടലൂർ, മുഖ്യഭാഷണo നടത്തി.

എൻ. ഇ ഹരികുമാർ, ഇബ്രാഹിം തിക്കോടി, പ്രദീപൻ കണിയാരിക്കൽ എന്നിവർ സംസാരിച്ചു. ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. രാഗം മുഹമ്മദലി സ്വാഗതവും, ബാബു പഞ്ഞാട്ട് നന്ദിയും പറഞ്ഞു.