KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ബാലസംഘം സമ്മേളനം നടത്തി

മേപ്പയ്യൂർ ബാലസംഘം സമ്മേളനം നടത്തി. പഞ്ചായത്തിലെ എല്ലാ വാർഡിലും കുട്ടികൾക്ക് കളിസ്ഥലം നിർമ്മിക്കണമെന്ന് ബാലസംഘം മേപ്പയ്യൂർ നോർത്ത് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിൻ്റെ ഉദ്ഘാടനം ബാലസംഘം ജില്ലാ വൈസ് പ്രസിഡണ്ട് ഫിദ സിയ നിർവഹിച്ചു. ശ്രേയ.എൻ മഞ്ഞക്കുളം അദ്ധ്യക്ഷത വഹിച്ചു.
ഏരിയാ പ്രസിഡണ്ട് അനാമിക സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവനന്ദ, ഫിദൽ, കെ.രാമകൃഷ്ണൻ മാസ്റ്റർ, ആർ.വി.അബുള്ള, അരുൺ. ജി.ദേവ് എന്നിവർ സംസാരിച്ചു. എം.പി. ശ്രീജേഷ് സ്വാഗതവും ഭവിത വിനോജ് നന്ദിയും പറഞ്ഞു. തുടർന്ന് ടൗണിൽ കുട്ടികളുടെ ഘോഷയാത്ര നടത്തി.
Advertisements
ബാലസംഘം ഭാരവാഹികൾ: നീരജ് മൂട്ടപ്പറമ്പ് (പ്രസിഡണ്ട്), അർണവ് പ്രബീഷ്, റുയാൻജിത്ത്, അഹന്ന ലാലിമ (വൈസ് പ്രസിഡണ്ടുമാർ), ശ്രേയ.എൻ. മഞ്ഞക്കുളം (സെക്രട്ടറി), ശ്രീദേവ് എസ്.എസ്, ആര്യ വി.കെ (ജോയിൻ്റ് സെക്രട്ടറിമാർ), ആർ.വി.അബ്ദുള്ള (കൺവീനർ), ജ്യോതി, ഭവിത വിനോജ് (ജോയിൻ്റ് കൺവീനർമാർ), അരുൺ ജി. ദേവ് (കോർഡിനേറ്റർ).