KOYILANDY DIARY

The Perfect News Portal

പാലക്കാട് കഞ്ചിക്കോട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി

പാലക്കാട് കഞ്ചിക്കോട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. കൈരളി സ്റ്റീൽ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദാണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 2 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നി​ഗമനം. രാവിലെയാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.