KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, സമിതി അംഗങ്ങൾ, വിവിധ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ ഭാഗമായി നിർമ്മിക്കുന്ന ഓവുചാലുകളും, കൽവർട്ടുകളും വിവിധ പ്രദ്ദേശങ്ങളിലെ ജലവിതാനത്തിന്റെ അവസ്ഥ നോക്കി ശാസ്ത്രീയമായി നിർമ്മിക്കാൻ യോഗത്തിൽ ആവിശ്യമുയർന്നു.

നിലവുലുള്ള തോടുകളും, ഓവുചാലുകളും പലയിടങ്ങളിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നികത്തിയതിനാൽ വെള്ളം ഒഴുകി പോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നതിനാൽ മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും, ഇതിന് സമീപത്ത് താമസിക്കുന്നവർക്ക് വളരെ അധികം പ്രയാസ്സം നേരിടേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. കൊയിലാണ്ടി ഫിഷിങ് ഹാർബറിനകത്തെ അശാസ്ത്രീയ ഡ്രൈനേജ് നിർമ്മാണം സംബന്ധിച്ച പരിശോധിച്ച് നടപടി സ്വീകരിക്കാൻ യോഗത്തിൽ ആവിശ്യമുയർന്നു.

മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട മലിനജലം ദിവസങ്ങളോളം കെട്ടികിടക്കുന്നതിനാൽ ഹാർബറിൽ ജോലിചെയ്യുന്ന മത്സ്യ തോഴിലാളികൾ, പരിസരവാസികൾ, സമിപ പ്രദ്ദേശത്തെ സ്കൂളുകൾ എന്നിവർക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പടെ ഉണ്ടാക്കുന്നതായി യോഗം വിലയിരുത്തി. ദേശീയ പാത നിർമ്മാണം സംബന്ധിച്ച വിഷയം കൊയിലാണ്ടി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത് ഹാർബർ ഡ്രൈനേജ് നിർമ്മാണം സംബന്ധിച്ച വിഷയം കൊയിലാണ്ടി നഗരസഭാ കൌൺസിലർ  വി,പി ഇബ്രാഹിംകുട്ടി എന്നിവർ യോഗത്തിൽ അവതരിപ്പിച്ചു.

Advertisements

കൊയിലാണ്ടി താലൂക്കിൽ തുമ്പുര, ചെറുവണ്ണൂർ ഉൾപ്പെടെ വിവിധ പ്രദ്ദേശങ്ങളിൽ അനധികൃത വയൽ നികത്തലുകളും, കെട്ടിട നിർമ്മാണവും സംബന്ധിച്ച് വിഷയത്തിൽ കർശ്ശന നടപടി സ്വീകരിക്കാൻ യോഗത്തിൽ ആവിശ്യമുയർന്നു. തഹസിൽദാർ മണി സി.പി. സ്വാഗതം പറഞ്ഞു.