KOYILANDY DIARY.COM

The Perfect News Portal

എക്സിറ്റ് പോളല്ല ജനവിധിയാണ് പ്രധാനം: വി എൻ വാസവൻ

.

എക്സിറ്റ് പോളുകളല്ല, ജനവിധിയാണ് പ്രധാനമെന്ന് വി എൻ വാസവൻ. കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ ചേരിതിരഞ്ഞുള്ള തർക്കം തുടരുകയാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി കടിപിടി നടത്തുകയാണ് നേതാക്കളെന്നും വോട്ട് ചെയ്തത് അബദ്ധമായി പോയോ എന്ന് പല ആളുകളും പറയുന്നുവെന്നും വി എൻ വാസവൻ പറഞ്ഞു. എക്സിറ്റ് പോളുകൾ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.

 

കേരളത്തിലെ ഫലം എക്സിറ്റ് പോളുകളിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ആണെങ്കിൽ പല എൽഡിഎഫ് എംഎൽഎമാരും വിജയിക്കില്ലായിരുന്നു.

Advertisements
Share news
error: Content is protected !!