KOYILANDY DIARY.COM

The Perfect News Portal

ടെലഗ്രാമിൽ പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് വിൽപ്പന നടത്തിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

.

കോഴിക്കോട്: ടെലഗ്രാമിൽ പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ കോഴിക്കോട് സ്വദേശിക്കെതിരെ പരാതി. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശി നിതിന്‍ മോഹന്‍ദാസിനെതിരെയാണ് പരാതി. പരാതിയില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത അശ്ലീല കണ്ടന്റുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്.  ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളില്‍ നിന്ന് ഫോട്ടോ ഡൗണ്‍ലോഡ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നാണ് ആരോപണം. രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദന്‍ എന്ന യുവതിയാണ് പരാതി നല്‍കിയത്.

 

നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോ ഈ ഗ്രൂപ്പുകളില്‍ ഉള്ളതായി സാന്ദ്ര  പറഞ്ഞു.  ഫോട്ടോ വില്‍പനക്ക് പുറമെ എക്‌സ്‌ചേഞ്ചിങ്ങും നടക്കുന്നുന്നുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. യുവാവ് പെണ്‍കുട്ടികള്‍ക്ക് വാട്‌സപ്പിലും ഇന്‍സ്റ്റഗ്രാമിലും ലൈംഗിക ചുവയോടുള്ള സന്ദേശങ്ങള്‍ അയക്കുകയും, ഫോട്ടോകളും ദൃശ്യങ്ങളും പങ്കുവെക്കുകയും ചെയ്തതായി യുവതികള്‍ പറയുന്നു. യുവതിയെ നേരത്തെ പരിചയമുള്ള യുവാവാണ് ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് വില്‍പന നടത്തുന്നത്.

Advertisements

 

Share news
error: Content is protected !!