കിണറ്റിലെ വെള്ളം കോരുന്ന കയറില്‍ പിടിച്ചപ്പോൾ ശംഖുവരയന്‍: സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
.
കോഴിക്കോട്: കിണറ്റിലെ വെള്ളം കോരുന്ന കയറില്‍ പിടിച്ചപ്പോൾ ശംഖുവരയന്‍. സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. കിണറ്റില്‍ നിന്നും വെള്ളം കോരുന്ന സമയത്ത് കയ്യില്‍ എന്തോ തട്ടുകയും തുടർന്ന് നോക്കുമ്പോൾ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. ഉടനെ വീട്ടുകാര്‍ വനംവകുപ്പിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം കയറിൽ പറ്റിപ്പിടിച്ച് കിടക്കുന്ന പാമ്പിനെ പിടികൂടി.




