KOYILANDY DIARY.COM

The Perfect News Portal

മണിപ്പൂരിൽ ഭൂകമ്പം; 5.2 തീവ്രത രേഖപ്പെടുത്തി

.

മണിപ്പൂരിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി. കാംജോങ് ജില്ലയിൽ ചൊവ്വാഴ്ച രാവിലെ ആണ് ഭൂകമ്പം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ച പ്രകാരം പുലർച്ചെ 5:59 നാണ് ഭൂകമ്പം ഉണ്ടായത്. കാംജോങ് പ്രദേശത്തും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇതുവരെ ജീവഹാനിയോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച ഉത്തരാഖണ്ഡിലും ഭൂകമ്പം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി 8:32 ന് പൗരി ഗർവാളിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. 

 

 

Share news
error: Content is protected !!