KOYILANDY DIARY.COM

The Perfect News Portal

മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ ഗംഗാ ശശിധരന്റെ വയലിൻ കച്ചേരി ശ്രദ്ധേയമായി

.
കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ ഗംഗാതരംഗമായി  വയലിൻ കച്ചേരി കലാ ആസ്വാദകർക്ക് നവ്യാനുഭവമായി. മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്ര അഷ്ടബന്ധ നവീകരണ കലശത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാപരിപാടികളുടെ ഭാഗമായാണ് വിശ്വപ്രസിദ്ധ വയലിനിസ്റ്റ് ഗംഗാ ശശിധരന്റെ വയലിൻ കച്ചേരി സംഘടിപ്പിച്ചത്. ഗംഗയോടൊപ്പം കലഞ്ഞൂർ ഉണ്ണികൃഷ്ണൻ (ഘടം), തൃപ്പൂണിത്തറ ശ്രീകുമാർ (തവിൽ), സുനിൽ പള്ളിപ്പുറം (കീബോർഡ്), വൈക്കം വിജയകുമാർ (റിഥം പാഡ്) എന്നിവർ പക്കമേളമൊരുക്കി. മലബാറിൽ ആദ്യമായാണ് ഗംഗാ ശശിധരൻ വയലിൻ കച്ചേരിയുമായെത്തുന്നത്.
വയലിന്റെ മാധുര്യം നിറഞ്ഞ ഗംഗ ശശിധരന്റെ അവതരണം ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു. ക്ലാസിക്കൽ സംഗീതത്തിന്റെ സുന്ദര നിമിഷങ്ങൾ സമ്മാനിച്ച വയലിൻ കച്ചേരി കാണികൾക്ക് അപൂർവമായ സംഗീതാനുഭവമായി. ക്ഷേത്രാങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാര്‍ക്ക് മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രം ശ്രീ വിനായക വാദ്യ കലാശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. ബ്രഹ്മശ്രീ ശിവപ്രസാദ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
Share news
error: Content is protected !!