KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലാമേള 8ന് ആരംഭിക്കും

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലാമേള (വനിതകളുടെ സർഗോത്സവം) ഇത്തവണ  വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 8, 9, 10, 11 തീയ്യതികളിലാണ് അരങ്ങ് 2022 കലോത്സവം പൂക്കാട്ടിൽ നടക്കുന്നത്. 8ന് വ്യാഴാഴ്ച വൈകീട്ട് തിരുവങ്ങൂരിൽ നിന്ന് ഉദ്ഘാടന വേദിയായ പൂക്കാട്ടങ്ങാടിയിലേക്ക് നടക്കുന്ന വിളംബര ഘോഷയാത്രയോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമാവും.

20 എഡിഎസ്സുകളിൽ മത്സരാടിസ്ഥാനത്തിൽ വാശിയോടെ വിളംബര ഘോഷയാത്രയിൽ അണിനിരക്കുന്നതിനാൽ അത് അന്ത്യന്തം വർണ്ണാഭമാകുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു. ഘോഷയാത്ര പൂക്കാട് എത്തിച്ചേരുന്നതോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമാവും കവിയും കേരള സാഹിത്യ അക്കാഡമി അംഗവമായ പവിത്രൻ തീക്കുനി കലോത്സവം ഉദ്ഘാടനം ചെയും. സംഗീത നാടക അക്കാഡമി അംഗവും ഗായകനുമായ വി ടി മുരളി ചടങ്ങിൽ മുഖ്യാതിതി ആകും, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘടകസമിതി ചെയർപേഴ്ണുമായ സതി കിഴക്കയിൽ അധ്യക്ഷതവഹിക്കും.

ചടങ്ങിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് എന്നിവർ സംബന്ധിക്കും. 9ന് പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ നടക്കുന്ന കൗതുക മത്സരത്തിൽ 260 ഓളം വനിതകൾ പങ്കെടുക്കും. 10, 11 തിയ്യതികളിൽ രണ്ട് വേദികളിലായി 35 മത്സര ഇനങ്ങളിൽ 850 ൽ അധികം വനിതകൾ അവരുടെ സർഗ്ഗാത്മക പ്രകടനങ്ങൾ നടത്തും. സംഗീതം, അഭിനയം, നൃത്തം എന്നിങ്ങനെ വൈവിധ്യമാർന്ന തലങ്ങളിൽ 18 വയസു മുതൽ 60 വയസ് പിന്നിട്ടവർ വരെ മത്സര വേദികളെ സമ്പന്നമാക്കും.

Advertisements

അയ്യയിരത്തിലധികം കുടുംബശ്രീ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും കലാസ്വാദകരായ നാട്ടുകാരും വേദികളെ ജനനിബിഡമാക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം വേദിയിൽ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ അണിനിരക്കുന്ന നൃത്തസംഗീതിക” മകളാണ്” അരങ്ങേറും. തുടന്ന് സി ഡി എസ് അംഗങ്ങൾ അണിനിരക്കുന്ന തിരുവാതിരക്കളി, ഓട്ടൻതുള്ളൽ, ഒപ്പന എന്നിവ നടക്കും. വാർത്ത സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, സി ഡി എസ് ചെയർപേഴ്സൺ ആർ പി വത്സല, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി പി മുരളീധരൻ, പ്രോഗ്രാം കൺവീനർ ബിന്ദു ഇല്ലത്ത്, പ്രചരണ കമ്മറ്റി കൺവീനർ ഹഫ്സാ മനാഫ് എന്നിവർ പങ്കെടുത്തു.