KOYILANDY DIARY.COM

The Perfect News Portal

മോഷണ ശ്രമത്തിനിടയിൽ അന്യസംസ്ഥാന തൊഴിലാളി കിണറിൽ വീണു

.

നന്തിബസാർ: നന്തിയിൽ മോഷണ ശ്രമത്തിനിടയിൽ അന്യസംസ്ഥാന തൊഴിലാളി കിണറിൽ വീണു. നന്തിടൗണിലെ നിസാർ മൻസിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറിലാണ് വീണത്. കാലത്ത് കുഞ്ഞബ്ദുള്ളയുടെ ഭാര്യ കിണറിൻ്റെ ഗ്രില്ല് തെന്നി നീങ്ങിയത് നേരയാക്കിയതിന് ശേഷം വെള്ളം കോരുന്ന സമയത്താണ് കിണറിൽ വീണ ആളെ കാണുന്നത്. 24 അടിയോളം താഴ്ച്ചയുള്ള കിണറാണ്. ആദ്യം തല കണ്ടപോൾ തേങ്ങയാണെന്നാണ് കരുതിയത്. ബക്കറ്റ് താഴത്തേക്ക് ഇറക്കിയപ്പോഴാണ് ആളാണെന്ന് മനസിലായത്.

ഇതുകണ്ട് പേടിച്ച് നിലവിളികേട്ടാണ് കുഞ്ഞബ്ദുള്ളയും മകനും ഓടിവന്നത്. കിണറിൻ്റെ ഗ്രിൽ നീക്കിയതിന് ശേഷം കിണറിലൂടെ കുളിമുറി വഴി വീട്ടിനുള്ളിലേക്ക് കയറാനുള്ള ശ്രമത്തിനിടയിൽ കാല് തെറ്റി കിണറിൽ വീണതാവാം. വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സബ്ഇൻസ്പെക്ടർ ശ്രീശാന്തിൻ്റെ നേതൃത്വത്തിലുള്ള പോലീസുകാരും കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ അസിസ്റ്റൻ്റ് ഓഫീസർ അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള ഓഫീസർ മാരും ചേർന്ന് നെറ്റ് ഉപയോഗിച്ച് പ്രതിയെ കിണറിൽ നിന്നും കയറ്റി ഫയർഫോയിസിൻ്റെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!