KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ മെയ്ദിന റാലി സംഘടിപ്പിച്ചു

.
കൊയിലാണ്ടി: സാർവദേശീയ തൊഴിലാളി ദിനമായ മെയ് ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ സംഘടിപ്പിച്ച റാലി ആവേശകരമായി നടന്നു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ നൂറുകണക്കിന് തൊഴിലാളികളും പൊതുജനങ്ങളും പങ്കെടുത്തു.
.
.
ദേശീയപാതയിലൂടെ പ്രകടനമായി നീങ്ങിയ തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും ജീവിത നിലവാരം ഉയർത്തണമെന്നും ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങൾ റാലിയിൽ ഉയർന്നു. റാലിക്ക് കെ. ദാസൻ, സി. അശ്വനി ദേവ്, എൻ. കെ. ഭാസ്കരൻ, ടി. കെ. ചന്ദ്രൻ, അഡ്വ. സുനിൽ മോഹനൻ, ഇ.കെ അജിത് കുമാർ എന്നിവർ നേതൃത്വം നൽകി. 
Share news
error: Content is protected !!