KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍ വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു

തൃശൂര്‍: വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 13 ആയി. സംഭവത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടുക്കം രേഖപ്പെടുത്തി. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണുള്ളത്. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 13 പേര്‍ ചികിത്സയിലുണ്ട് അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

അഞ്ചോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തുണ്ട്. സ്‌ഫോടനം പൂര്‍ണ്ണമായി അവസാനിച്ചതായാണ് കണക്കാക്കുന്നത്. ഫയര്‍ഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താന്‍ വളരെ പ്രയാസമുണ്ടായിരുന്നു. തീ അണക്കുന്നതിന് എറണാകുളത്ത് നിന്നും റോബോട്ടുകളുടെ സഹായം തേടും. കൂടുതൽ ആളുകള്‍ അപകടത്തിൽപ്പെട്ടെന്നറിയാന്‍ ഡ്രോണ്‍ സംവിധാനം ഉപയോഗിക്കുന്നു. വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. വയല്‍ പ്രദേശം സുരക്ഷിതമാണെന്ന് കണ്ടാണ് എന്‍ഒസി നല്‍കിയത് അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ അനുശോചനം അറിയിച്ചു. അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി പരുക്കേറ്റവര്‍ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വ്യക്തമാക്കി. പരിക്കേറ്റ എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മന്ത്രിമാരായ വി എന്‍ വാസവന്‍, വീണാ ജോര്‍ജ്, കെ രാജന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ സംഭവസ്ഥലത്തെത്തി.

Advertisements
Share news
error: Content is protected !!