KOYILANDY DIARY.COM

The Perfect News Portal

ബം​ഗാളിലും, തമിഴ്നാട്ടിലും രേഖപ്പെടുത്തിയത് റെക്കോർഡ് പോളിങ്

ബം​ഗാളിലും തമിഴ്നാട്ടിലും നടന്ന ഒന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍  റെക്കോർഡ് പോളിങ്. വടക്കൻ ബം​ഗാളിലെ എട്ടു ജില്ലകളിലെ 54 സീറ്റുകളിൽ ഉൾപ്പെടെ 152 മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. വൈകിട്ട് ആറു മണി വരെയുള്ള കണക്കുകൾ പ്രകാരം ബം​ഗാളിൽ പോളിം​ങ് 91.46 ശതമാനവും തമിഴ്നാട്ടിൽ 84.69 ശതമാനവുമാണ് രേഖപ്പെടുത്തിയ പോളിങ്. എസ്‌ഐആർ പ്രക്രിയയിലൂടെ 91 ലക്ഷം പേർ വോട്ടർപ്പട്ടികയിൽ നിന്ന്‌ പുറത്താക്കപ്പെട്ട ശേഷമുള്ള തെരഞ്ഞെടുപ്പിലാണ് 91.46 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 85.2 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്‌ 79.59 ശതമാനം പോളിം​ഗായിരുന്നു. പോളിം​ഗ് ഉയരുന്നതിന്‌ എസ്‌ഐആർ പ്രക്രിയ കാരണമായിട്ടുണ്ട്‌. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന്‌ ബംഗാളുകാരായ കുടിയേറ്റ തൊഴിലാളികൾ വലിയതോതിൽ വോട്ടുചെയ്യാനെത്തിയതും വോട്ടുവർധനയ്ക്ക്‌ കാരണമായി. ബംഗാളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗാണ് രേഖപ്പെടുത്തിയത്.

രണ്ടാംഘട്ടം ഏപ്രിൽ 29ന് നടക്കും.പ്രചാരണഘട്ടത്തിലെ ആവേശം വോട്ടെടുപ്പ്‌ ദിവസത്തിലും ഇടതുപക്ഷം നിലനിർത്തി. 2011 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിന്ന്‌ വ്യത്യസ്‌തമായി എല്ലാ ബൂത്തുകളിലും ഏജന്റുമാരെ വിന്യസിക്കാൻ ഇടതുപക്ഷത്തിനായി.

Advertisements

തമിഴ്നാട്ടില്‍ റെക്കോർഡ് പോളിം​ഗാണ് രേഖപ്പെടുത്തിയത്. 2011ലെ 78.29% ശതമാനമായിരുന്നു ഇതുവരെയുള്ള റെക്കോർ‌ഡ്. ആകെ 234 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. 5.73 കോടി വോട്ടർമാർ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 73.63% ആയിരുന്നു പോളിം​ഗ്. മികച്ച പോളിം​ഗിനെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വോട്ടർമാരെ അഭിനന്ദിച്ചു. 

Share news
error: Content is protected !!