KOYILANDY DIARY.COM

The Perfect News Portal

ദില്ലിയിൽ വിമാനത്തിന് തീപിടിച്ച് 6 പേർക്ക് പരിക്ക്

ദില്ലി വിമാനത്താവളത്തിൽ വിമാനത്തിൻ്റെ എഞ്ചിന് തീപിടിച്ച് 6 പേർക്ക് പരിക്ക്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതചിനിടെയാണ് എഞ്ചിന് തീപിടിച്ചത്. സ്വിസ് വിമാനത്തിനാണ് തീപിടിച്ചത്. ദില്ലിയിൽ നിന്ന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടാൻ തയ്യാറെടുത്തിരുന്ന വിമാനത്തിലാണ് അപകടം സംഭവിച്ചത്. നാലു കുഞ്ഞുങ്ങൾ ഉൾപ്പെടെ 232 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ടേക്ക് ഓഫിന് തൊട്ടുമുമ്പ് എൻജിനിൽ തീ പടരുകയായിരുന്നു. വിമാനത്തിന്റെ എൻജിനിലുണ്ടായ തകരാറിനെ തുടർന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. എൻജിനിൽ തീ കണ്ട ഉടൻ തന്നെ അഗ്നിരക്ഷാ സേന എത്തുകയും വെള്ളമൊഴിച്ച് തീ അണയ്ക്കുകയും ചെയ്തു. യാത്രക്കാരെ എത്രയും വേഗം വിമാനത്തിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചതിനീൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.

Share news
error: Content is protected !!