KOYILANDY DIARY.COM

The Perfect News Portal

കൊണ്ടംവള്ളി അയ്യപ്പക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

.
കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റത്തിന് പ്രസാദ് നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി കല്പകശ്ശേരിപാട്ടം ഹരിഗോവിന്ദൻ നമ്പൂതിരി, ഊരാളൻ കളത്തിൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. തുടർന്ന് തിരുവാതിരക്കളി, കരോക്ക മെലഡി നൈറ്റ് എന്നിവ നടന്നു. 14 മുതൽ 21 വരെയാണ് മഹോത്സവം.
.
.
  • 15ന് വിഷുക്കണി, ഭക്തിഗാനാമൃതം, അലോക് ദാസ് പറമ്പത്ത് അവതരിപ്പിക്കുന്ന തായമ്പക, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ,
  • 16ന് ഭജരേ സർവ്വേശം തീരുവങ്ങൂർ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ,  ഓട്ടൻതുള്ളൽ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ അവതരിപ്പിക്കുന്ന തായമ്പക, സൈമ ചെങ്ങോട്ടുകാവ് അവതരിപ്പിക്കുന്ന നാടകം “സ്വർഗ്ഗാരോഹണം”, സുരേഷ് കുമാർ മേലൂർ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള,
  • 17ന് കലാമണ്ഡലം ജിഷ്ണു പ്രതാപ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ഗ്രെയിസ് നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, ആരോമൽ മേലൂർ അവതരിപ്പിക്കുന്ന തായമ്പക, തിരുവാതിരക്കളി, തീയാട്ട്.
  • 18ന് കാലത്ത് ചാക്യാർകൂത്ത്, സദ്ഗമയ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, വൈകിട്ട് പിന്നണിഗായകൻ അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന ഫോക്ക്ഗ്രാഫർ ലൈവ്.
  • 19ന് വൈകീട്ട് വളപ്പിൽ താഴേക്ക്  എഴുന്നള്ളിപ്പ്, കുളക്കരമേളം, ആലിൻ കീഴ്മേളം, കരിമരുന്ന് വിസ്മയം.
  • 20ന് നാട്യധ്വനി നൃത്ത സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന സംഗീതാർച്ചന, ആശ സുരേഷ് ഇരിങ്ങാലക്കുട അവതരിപ്പിക്കുന്ന സോപാനസംഗീതം, പള്ളിവേട്ട എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.
  • 21ന് കാലത്ത് കുളിച്ചാറാട്ടിനു ശേഷം കൊടി ഇറക്കലോടെ ഉത്സവം സമാപിക്കും. തുടർന്ന് ആറാട്ട്സദ്യ നടക്കും.
Share news
error: Content is protected !!