KOYILANDY DIARY.COM

The Perfect News Portal

എൻഎംഎംഎസ് പരീക്ഷയിൽ ഉന്നത വിജയം നേടി കൊയിലാണ്ടി ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികൾ

.
കൊയിലാണ്ടി: എൻഎംഎംഎസ് പരീക്ഷയിൽ ഉന്നത വിജയം നേടി കൊയിലാണ്ടി ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികൾ. സ്കൂളിലെ മിലൻ ദേവ് പി, വിഷ്ണുപ്രിയ, സീതാലക്ഷ്മി, സുധിക്ഷ, ദേവതീർത്ഥ, ജാൻമിക ഒ എം എന്നിവരാണ് മികച്ച വിജയം കരസ്ഥമാക്കിയവർ. ദേശീയ മെറിറ്റ് അടിസ്ഥാനത്തിൽ 48000രൂപ സ്കോളർഷിപ്പ് ലഭിക്കുന്ന പരീക്ഷയായ എൻഎംഎംഎസിൽ കൊയിലാണ്ടി ഉപജില്ലയിൽ ഉന്നത വിജയം കൈവരിച്ച് കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി.
വിദ്യാർത്ഥികളുടെ ഈ നേട്ടം സ്കൂൾ അങ്കണത്തിൽ കേക്ക് വിതരണത്തോടെ ആഘോഷിച്ചു. ചടങ്ങിൽ പ്രധാന അധ്യാപിക ഷജിത ടി, എസ്.എം.സി ചെയർമാൻ പ്രവീൺ കുമാർ, സ്റ്റാഫ്‌ സെക്രട്ടറി നവീന ബിജു, പ്രതിഭ പറമ്പത്ത്, (എൻഎംഎംഎസ് സ്കൂൾ കോഡിനേറ്റർ) ജ്യോത്സ്ന എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകിയ അധ്യാപകരെ ചടങ്ങിൽ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.
Share news
error: Content is protected !!