KOYILANDY DIARY.COM

The Perfect News Portal

വടകരയിൽ വിവാഹ വീട്ടിൽ മോഷണം; വരൻ്റെ മൂന്ന് പവൻ്റെ മാല നഷ്ടപ്പെട്ടു

.

വടകരയിൽ വിവാഹ വീട്ടിൽ മോഷണം. വരൻ്റെ മൂന്ന് പവൻ്റെ മാലയാണ് മോഷണം പോയത്. വടകര പുത്തൂരിൽ പടിക്കൽ താഴെ കുനി പ്രകാശിൻ്റെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. വിവാഹത്തിന് ഡി ജെയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയിൽ നിന്നും സ്വർണം കാണാതായത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

 

പ്രകാശിൻ്റെ മകൻ്റെ വിവാഹമായിരുന്നു. അലമാര പൂട്ടുപൊളിച്ച നിലയിലായിരുന്നു. അലമാരയിൽ സ്വർണ മാലയോടൊപ്പം മറ്റ് ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. വടകര പൊലീസ് വീട്ടിൽ പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements
Share news
error: Content is protected !!