KOYILANDY DIARY.COM

The Perfect News Portal

മണ്ണെണ്ണ വില വർധനവ് പിൻവലിക്കുക: മത്സ്യ തൊഴിലാളി യൂണിയൻ മാർച്ചും ധർണയും നടത്തി

.
കോഴിക്കോട്: മണ്ണെണ്ണയുടെ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സി.എം.എഫ്.ആർ ഐ (കേന്ദ്ര സമുദ്ര ജല ഗവേഷണ കേന്ദ്രം) ഓഫീസിലേക്ക് മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു.
98 രൂപയുണ്ടായിരുന്ന മണ്ണെണ്ണ ഇപ്പോൾ 155 രൂപയാക്കിയത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും പാവപ്പെട്ട മത്സ്യതൊഴിലാളികൾ പട്ടിണിയിലേക്കാണ് കേന്ദ്ര സർക്കാർ തള്ളിവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ജില്ലാ പ്രസിഡണ്ട് കെ ദാസൻ (മുൻ എം.എൽഎ) അധ്യക്ഷത വഹിച്ചു. എ. ഹസ്സൻ, സി. എം. സുനിലേശൻ എന്നിവർ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി വി.കെ. മോഹൻദാസ് സ്വാഗതവും ടി.പി. അംബിക നന്ദിയും പറഞ്ഞു.
Share news
error: Content is protected !!