KOYILANDY DIARY.COM

The Perfect News Portal

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടി കൊന്നു

.

തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊന്നു. ഉത്സവത്തിനെത്തിച്ച വാഴ്വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. ശ്രീക്കുട്ടന്‍ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താല്‍ക്കാലിക ഷെഡ് തകര്‍ക്കുകയും പാപ്പാന്‍മാരെ ആക്രമിക്കുകയുമായിരുന്നു. അക്രമണത്തില്‍ പാപ്പാന്‍മാരായ അമല്‍, ശ്രീകുട്ടന്‍ എന്നിവര്‍ക്കായിരുന്നു പരിക്കേറ്റത്. ഉടന്‍ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നെഞ്ചില്‍ ചവിട്ടേറ്റ രണ്ടാം പാപ്പാന്‍ ശ്രീകുട്ടന്‍ മരിച്ചു. പരിക്കേറ്റ ഒന്നാം പാപ്പാന്‍ ചികിത്സയിലാണ്.

 

കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഇതേ ആന ഇടഞ്ഞിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ട് പേര്‍ വീഴുകയും ചെയ്തു. ഉടന്‍ തന്നെ പാപ്പാന്‍മാര്‍ ആനയെ നിയന്ത്രിച്ച് ആനകളെ കെട്ടിയിരുന്ന ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലില്‍ തളയ്ക്കുകയായിരുന്നു. 

 

 

Share news
error: Content is protected !!