KOYILANDY DIARY

The Perfect News Portal

മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിന് ഉടനടി പരിഹാരം കണ്ടെത്തണമെന്ന് കേരള വിദ്യാർത്ഥി ജനത

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിന് ഉടനടി പരിഹാരം കണ്ടെത്തണമെന്ന് കേരള വിദ്യാർത്ഥി ജനത. പ്ലസ് വൺ പ്രവേശനത്തിൽ മലബാറിലെ ഒട്ടനവധി വിദ്യാർത്ഥികൾക്ക് ഇനിയും സീറ്റ് ലഭിക്കാത്ത സാഹചര്യമാണെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി വിലയിരുത്തി.
മതിയായ മാർക്കുണ്ടായിട്ടും പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾ അനവധിയാണ്. മലപ്പുറം ജില്ലയിൽ ഉൾപ്പെടെ മലബാറിലെ 6 ജില്ലകളിലും ആവശ്യത്തിനുള്ള പ്ലസ് വൺ സീറ്റില്ലാത്ത സാഹചര്യത്തിൽ സീറ്റ് ലഭ്യമാക്കാൻ വേണ്ട നിയമ നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ്, ജില്ലാ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ, ലിജിൻ രാജ് കെ പി, മിസ്ഹബ്, അഭിത്യ കെ, മായ കുന്നോത്ത്, അഭിജിത്ത് മമ്പള്ളി തുടങ്ങിയവർ ആവശ്യപ്പെട്ടു.
Advertisements