KOYILANDY DIARY

The Perfect News Portal

മഴവിൽ കലാ കൂട്ടായ്മ നേതൃത്വത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു

നടുവണ്ണൂർ: ഓർമ്മകളിലെ നമ്പൂതിരി..  വരികളെ വരകളിൽ ആവാഹിച്ച വിഖ്യാത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ചു. നടുവണ്ണൂർ മഴവിൽ കലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടുവണ്ണൂർ ഗവ. ഹയർഡെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി മേപ്പയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചിത്രകലാ അധ്യാപകൻ റഹ്മാൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് സത്യൻ കുളിയാപ്പൊയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, മലയാള ഭാഷയുടെ ചിത്രവിന്യാസം നമ്പൂതിരി ചിത്രങ്ങളിൽ എന്ന വിഷയത്തിൽ ദിലീപ് കീഴൂർ സംസാരിച്ചു, സ്റ്റാഫ് സെക്രട്ടറി ടി.എം സുരേഷ് ബാബു, വി സി സാജിദ് നൊച്ചാട് എന്നിവർ അനുസ്മരണ ഭാഷണം നടത്തി. മഴവിൽ കലാ കൂട്ടായ്മ ജനറൽ കോഡിനേറ്റർ രാജീവൻ കെ സി സ്വാഗതവും മഴവിൽ ചന്തം ടീച്ചർ കോഡിനേറ്റർ ശ്രീജേഷ്  നന്ദിയും പറഞ്ഞു.
Advertisements