KOYILANDY DIARY

The Perfect News Portal

പ്രദീപ് കുമാര്‍ കാവുന്തറയ്ക്ക് കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം

കൊയിലാണ്ടി: 2022ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നാടകകൃത്തായി പ്രദീപ് കുമാര്‍ കാവുന്തറയെ തെരഞ്ഞെടുത്തു. കോഴിക്കോട് രംഗമിത്ര അവതരിപ്പിച്ച ”പണ്ട് രണ്ട് കൂട്ടുകാരികള്‍” എന്ന നാടക രചനയ്ക്കാണ് അവാർ ലഭ്യാമയിട്ടുള്ളത്. ഇത് എട്ടാമത്തെ തവണയാണ് മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം പ്രദീപ് കുമാർ കാവുന്തറയെ തേടിയെത്തുന്നത്. കേരളത്തിലെ ഒരു സാഹിത്യകാരനും ഇതുവരെയും ലഭിക്കാത്ത അംഗീകാരമാണത്.

നാടകത്തിന്റെ കരുത്ത് ചോരാതെ വിഷയത്തിലൂന്നി ദൃശ്യ വിസ്മയം തീർക്കുന്ന പ്രദീപന്റെ രചനാ രീതിയും . മനുഷ്യ പക്ഷം ചേർന്നുള്ള വിഷയവും അത്ഭുതമാണ്. ഇനിയും ഈ സാഹിത്യ രചനാ രീതി തുടരട്ടെയെന്ന് അദ്ധേഹത്തിൻ്റെ സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.
Advertisements