KOYILANDY DIARY

The Perfect News Portal

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്ററും റിട്ട. പ്രിൻസിപ്പാളുമായ രാജേന്ദ്രൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. അഭിരുചിയും അർപ്പണ ബോധവുമാണ് ഇളം തലമുറക്ക് പഠനത്തിൻ്റെ ദിശാബോധം നിർണ്ണയിക്കുകയെന്നും ഭൗതികമായ സാഹചര്യങ്ങളാണ് പഠന പൂർത്തികരണത്തിനു സാധ്യതയൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാമൂൽ രീതിഅനുസരിച്ചുള്ള തുടർ പഠനംകൊണ്ട് യുവ തലമുറക്ക് നേട്ടങ്ങൾ കൈവരിക്കാനാവില്ലെന്നും വ്യക്തമായ ലക്ഷ്യബോധത്തിന്റെ അടിത്തറയിൽ ശാസ്ത്രീയ കാഴ്ച്ചപ്പാടിൽ ഊന്നിയുള്ള മുന്നൊരുക്കത്തിലൂടെ നേടുന്ന വിദ്യാഭ്യാസമാണ് വർത്തമാന കാലം ആവശ്യപ്പെടുന്നതെന്ന് ഗൈഡൻസ് ക്ലാസ് ഉത്ഘാടനം ചെയ്തുകൊണ്ട് പന്തലായിനി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഇ. കെ. ജൂബിഷ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പ്രസിഡണ്ട് എൻ. എം. നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. SSLC, പ്ലസ്‌ ടു കഴിഞ്ഞുള്ള തുടർ വിദ്യാഭ്യാസത്തിന്റെ വിവിധ പഠനശാഖകളെ ക്കുറിച്ചും അതുവഴി ലഭ്യമാകാനിടയുള്ള തൊഴിൽ സാധ്യതകളെപ്പറ്റിയും രാജേന്ദ്രൻ മാസ്റ്റർ വിശദികരിച്ചു. വിദ്യാർത്ഥികളുമായി സംവദിച്ചുകൊണ്ടാണ് അദ്ദേഹം ക്ലാസ് നയിച്ചത്. ക്ലാസ്സിനോടാനുബന്ധിച്ചു നടന്ന ചടങ്ങിൽ കെ. ദാമോദരൻ മാസ്റ്റർ, ടി. വിജയൻ വി കെ. ദീപ, ജയന്തി ടീച്ചർ, ടി എം. ഷീജ എന്നിവർ സംസാരിച്ചു. ക്ലാസിനെ വിലയിരുത്തി വിദ്യാർത്ഥികളും അഭിപ്രായങ്ങൾ പങ്കുവെച്ചു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ സ്വാഗതം പറഞ്ഞു.