KOYILANDY DIARY

The Perfect News Portal

IMA കൊയിലാണ്ടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊയിലാണ്ടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) കൊയിലാണ്ടി ബ്രാഞ്ചിലെ 2021- 2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. ഐ.എം.എ. ഹൌസിൽ ഞായറാഴ്ച നടന്ന വാർഷിക യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ലളിതമായ ചടങ്ങിൽ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഡോ. സതീശൻ. കെ (പ്രസിഡണ്ട്), ഡോ. അഭിലാഷ് (സെക്രട്ടറി), ഡോ. പ്രദീപൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ചടങ്ങിൽ ഡോ : ഒ.കെ. ബാലനാരായണൻ, ഡോ: സുരേന്ദ്രൻ, ഡോ: വിനു, ഡോ: സുകുമാരൻ, ഡോ: ഭാസ്കരൻ, ഡോ. ഗോപിനാഥൻ, ഡോ. കെ. വി സതീഷ്, തുടങ്ങിയവർ പങ്കെടുത്തു.

Dr. satheesan കെ, President, Dr Abhilash സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *