KOYILANDY DIARY

The Perfect News Portal

നിയമ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും

കൊയിലാണ്ടി: സ്വാതന്ത്രത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള പാൻ ഇന്ത്യ അവേർനസ്, ആൻ്റ് ഔട്ട് റീച്ച് കാമ്പയിനിൻ്റെ ഭാഗമായി ” ആസാദി കാ അമൃത്” നിയമ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെയും, കൊയിലാണ്ടി ബാർ അസോസിയേഷൻ്റെയും,ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ നവംബർ 14 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ നടത്തിപ്പിക്കാനായി വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു കൊയിലാണ്ടി സബ്ബ് ജഡ്ജ്,.എം.എം.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് ടി.പി.അനിൽ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.പി ചന്ദ്രൻ ,അഡീഷണൽ ഗവ: പ്ലീഡർ പി. പ്രശാന്ത്, കൊയിലാണ്ടി മുൻസീഫ് പി.എം. ആമിനക്കുട്ടി, കൊയിലാണ്ടി സി.ഐ.എൻ സുനിൽ കുമാർ, അഡ്വ. പ്രവീൺ ഓട്ടൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *