KOYILANDY DIARY.COM

The Perfect News Portal

പേവിഷ ബാധയ്‌ക്കെതിരായ വാക്സിന്‍ ബി.പി.എല്‍ വിഭാഗക്കാര്‍ക്കു മാത്രം സൗജന്യമാക്കാന്‍ ആരോഗ്യ വകുപ്പിൻ്റെ നിര്‍ദേശം

പേവിഷ ബാധയ്‌ക്കെതിരായ വാക്സിന്‍ ബി.പി.എല്‍ വിഭാഗക്കാര്‍ക്കു മാത്രം സൗജന്യമാക്കാന്‍ ആരോഗ്യ വകുപ്പിൻ്റെ നിര്‍ദേശം. വാക്സിൻ്റെ ഗുണഭോക്താക്കള്‍ കൂടുതലും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരാണെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് വാക്സിന്‍ ബി.പി.എല്ലുകാര്‍ക്ക് മാത്രം സൗജന്യമാക്കുന്ന കാര്യം പരിഗണിക്കുന്നത്.

പേവിഷബാധയ്ക്കെതിരായുള്ള പ്രതിരോധ വാക്സിന്‍ സംസ്ഥാനം കൂടുതല്‍ വാങ്ങേണ്ട സാഹചര്യം ഉണ്ടായതിൻ്റെ പശ്ചാതലത്തിലാണ് ഇത്തരമൊരു നിര്‍ദേശം വന്നിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി തന്നെ തന്നെ വാക്സിന്‍ ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Share news
error: Content is protected !!