KOYILANDY DIARY

The Perfect News Portal

കോഴിക്കോട് കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട് കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സൻ്റെ മകന്‍ ആനന്ദ് വില്‍സണ്‍ (25) ആണ് മരിച്ചത്. ആനന്ദിൻ്റെ പിതാവ് വില്‍സണ്‍ മരിച്ചിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. അതിനു പിന്നാലെയാണ് ആനന്ദിന്റെയും മരണം.

കാരന്തൂര്‍ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയില്‍ പെട്ടാണ് അപകടം. നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേഴ്‌സി മാതാവും ബെന്‍സണ്‍, ബിന്‍സി എന്നിവര്‍ സഹോദരങ്ങളുമാണ്.