KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂരിൽ അതി ദരിദ്രർക്ക് ഐ.ഡി. കാർഡ് വിതരണം ചെയ്തു

മേപ്പയ്യൂർ: അതി ദരിദ്രർക്ക് ഐ.ഡി കാർഡ് വിതരണം ചെയ്തു. സംസ്ഥാന സർക്കാറിന്റെ ആദ്യ വാഗ്ദാനങ്ങളിലൊന്നായ സമ്പൂർണ്ണ ദാരിദ്ര നിർമ്മാജനം ചെയ്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവ്വെയിൽ തെരഞ്ഞെടുത്തവർക്ക് ഐ.ഡി കാർഡ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ കാർഡ് വിതരണം ചെയ്തകൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു. മേപ്പയ്യൂരിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. പി. ശോഭ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻ ഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി. സുനിൽ, വി.പി. രമ, ഭാസ്ക്കരൻ കൊഴുക്കലൂർ, സെക്രട്ടരി കെ.പി. അനിൽകുമാർ, അസി. സെക്രട്ടരി,
എം ഗംഗാധരൻ, വി.ഇ.ഒ. ഐ. ഷൈജിത്ത് എന്നിവർ സംസാരിച്ചു.