KOYILANDY DIARY

The Perfect News Portal

ലക്കിടിയിലെ ഹോംസ്റ്റേയിൽ ലഹരിപ്പാർട്ടി

ലക്കിടിയിലെ ഹോംസ്റ്റേയിൽ ലഹരിപ്പാർട്ടി. 10.20 ഗ്രാം എംഡിഎംഎയുമായി ഒൻപതംഗ സംഘത്തെ പൊലീസ് പിടികൂടി. വയനാട്, കണ്ണൂർ, കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായത്. ലക്കിടി മണ്ടമലയിലെ ഹോംസ്റ്റേയിൽ സ്ഥിരമായി ലഹരിപ്പാർട്ടി നടക്കുന്നതായി നേരത്തേ സൂചനയുണ്ടായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈത്തിരി എസ്. ഐ. എം. കെ. സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത് .