KOYILANDY DIARY

The Perfect News Portal

പെരുമ്പാവൂരിൽ കാട്ടാന ആക്രമണം, രണ്ടു പേർക്ക് പരിക്ക്

പെരുമ്പാവൂരിൽ കാട്ടാന ആക്രമണം, രണ്ടു പേർക്ക് പരിക്ക്. വേങ്ങൂരിൽ പ്രഭാത സവാരിക്കിറങ്ങിയ കൊടവത്തൊട്ടി വീട്ടിൽ രാഘവൻ, സുഹൃത്ത് എൽദോസ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.  രാഘവന്റെ വാരിയെല്ലിനാണ് പരിക്കേറ്റത്. സുഹൃത്ത് എൽദോസ് ഓടിരക്ഷപ്പെടുകയായിരുന്നു.