KOYILANDY DIARY

The Perfect News Portal

സർക്കാരിൻ്റെ പ്രതിഛായ ഇല്ലാതാക്കരുത് -കേരള വിദ്യാർത്ഥി ജനത

സർക്കാരിൻ്റെ പ്രതിഛായ ഇല്ലാതാക്കരുത് -കേരള വിദ്യാർത്ഥി ജനത. വ്യാജസർട്ടിഫിക്കറ്റ് വിവാദങ്ങൾ സർക്കാരിൻ്റെ പ്രതിഛായയ്ക്ക് മങ്ങൽ ഉണ്ടാക്കുമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു.
നിലവിൽ ജനാധിപത്യപരവും ജനക്ഷേമവുമായി മുന്നോട്ട് പോകുന്ന ഇടത്പക്ഷ സർക്കാരിന് ഇത്തരം വിഷയങ്ങൾ നേരിടേണ്ടി വരുന്നത് വെല്ലുവിളി ഉയർത്തുന്നുവെന്നും, എസ് എഫ് ഐ നേതാവിന്റെ വ്യാജരേഖക്കേസ് അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ അത് പരിഗണിച്ചുള്ള സമഗ്രാന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Advertisements
മുന്നണിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കേരള വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡണ്ട് എസ്.വി.ഹരിദേവ്, ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ, അഭിത്യ.കെ, ലിജിൻ രാജ്.കെ.പി, സാലിം.എം.കെ, ഫായിസ് കാന്തപുരം, ശ്രീരാഗ്.വി, മിസ്ഹബ്.പി, അഭിനവ്.എം, അമയ കുന്നോത്ത്, വിഷ്ണു പ്രസാദ്, അഭിജിത്ത് മമ്പള്ളി, വിഷ്ണു.എസ് തുടങ്ങിയവർ പ്രസ്താവിച്ചു.