KOYILANDY DIARY

The Perfect News Portal

മണിയൂർ സ്വദേശി അങ്കിത ഷൈജു 19-ാംമത് ഏഷ്യൻ ഗെയിംസിലേക്ക് ഇടം നേടി

കൊയിലാണ്ടി: ചൈനയിൽ വച്ച് നടക്കുന്ന 19-ാംമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിൽ ഇടം നേടി മണിയൂർ സ്വദേശി അങ്കിത ഷൈജു, ഏഷ്യൻ അംഗീകൃത ഗെയിമും ജപ്പാൻ ആയോധനകലയുമായ ജു-ജീട് സുവിന്റെ 16 പേരടങ്ങുന്ന ഇന്ത്യൻ ടീമിലാണ് അങ്കിത ഇടം നേടിയത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ഈ മാസം 19 ന് ആയിരുന്നു ഏഷ്യൻ ടീം സെലക്ഷൻ നടന്നത്,

കേരള ജു-ജീട് സു അസോസിയേഷൻ സെക്രട്ടറി അബ്ദുൾ ലത്തീഫിന്റെ നേതൃത്ത്വത്തിലാണ് കേരള ടീം സെലക്ഷൻ ട്രയലിൽ പങ്കെടുത്തത്. മണിയൂർ പൗർണമിയിൽ ഷൈജുവിന്റെയും ഷർമിളയുടെയും മകളാണ് അങ്കിത ഷൈജു. , 2023 ഫെബ്രുവരി മാസം തായ്ലാൻ്റിൽ വെച്ച് നടന്ന ഏഷ്യൻ ജു-ജീട് സു ചാമ്പ്യൻഷിപ്പിലും, മദ്ധ്യപ്രദേശിൽ വച്ച് നടന്ന നാഷണൽ ചാമ്പ്യൻ ഷിപ്പിലും അങ്കിത ഷൈജു പങ്കെടുത്തിട്ടുണ്ട്,

Advertisements

നിലവിൽ ഏഷ്യയിൽ 7 th റാങ്കും, നിരവധി ദേശീയ മെഡലും നേടിയിട്ടുണ്ട്.കോഴിക്കോട്  ജില്ല ജു- ജിട് സു അസോസിയേഷൻ പ്രസിഡന്റ് ഷൈജേഷ് പയ്യോളിയുടെയും, സജിത്ത് മണമലിന്റെയും കീഴിലാണ് താരം പരിശീലനം നടത്തിവരുന്നത്.

Advertisements