KOYILANDY DIARY

The Perfect News Portal

പാരാ ലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാരാ ലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. കൊയിലാണ്ടി താലൂക്കിൽ സ്ഥിര താമസക്കാരായ വ്യക്തികൾ, അധ്യാപകർ (റിട്ടയർ ഉൾപ്പെടെ), റിട്ടയർഡ് ഗവൺമെൻറ് ഉദ്യോഗസ്ഥർ, മുതിർന്നപൗരന്മാർ, അംഗനവാടി വർക്കർമാർ, ഡോക്ടർമാർ, എം എസ് ഡബ്ലിയു /നിയമ വിദ്യാർത്ഥികൾ, മറ്റു വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, ക്ലബ്ബ് പ്രവർത്തകർ, മൈത്രി സംഘം പ്രവർത്തകർ, മറ്റു സ്വയം സഹായ സംഘം പ്രവർത്തകർ  തുടങ്ങിയവർക്ക് വളണ്ടിയർമാരായി പ്രവർത്തിക്കാം.

വളണ്ടിയർമാർക്ക് ശമ്പളമോ അലവൻസോ ലഭിക്കുന്നതല്ല. തികച്ചും സൗജന്യമായി സേവനം ചെയ്യാൻ സന്നദ്ധരായിരിക്കണം. എന്നാൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി നിയോഗിക്കുന്ന ചില പ്രത്യേക ജോലികൾക്ക് ഓണറേറിയം അനുവദിക്കുന്നതാണ്. താല്പര്യമുള്ളവർ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം കൊയിലാണ്ടി കോടതിയിൽ പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ 2023 ജൂലൈ അഞ്ചാം തീയതിക്കകം എത്തിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Advertisements