KOYILANDY DIARY.COM

The Perfect News Portal

മാധ്യമ സ്വാതന്ത്ര്യത്തില്‍ സിപിഐ എമ്മിന് ഒറ്റ നിലപാട്: പ്രകാശ് കാരാട്ട്

പാലക്കാട്: മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് സിപിഎ എമ്മിന് ഒറ്റ നിലപാടേ ഉള്ളുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് . പാലക്കാട് ഇ എം എസ് സ്മൃതി ദേശീയ സെമിനാറിന് എത്തിയതായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ വിമര്‍ശിച്ചത് കൊണ്ടല്ല മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത്. വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും കേസെടുത്തത്.  പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നേ ഐക്യം ശക്തിപ്പെടുത്തുന്നതിന്  സമാന ചിന്താഗതിയുള്ള കക്ഷികളുടെ യോഗം അടുത്തു തന്നെ  ചേരുന്നുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Share news
error: Content is protected !!