KOYILANDY DIARY

The Perfect News Portal

യുവജന ലൈബ്രറി നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു. യുവജന ലൈബ്രറി & റീഡിംങ്ങ് റൂം പന്തലായനിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡണ്ട് എം. നാരായണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
മുൻ കൗൺസിലർ എം.വി. ബാലൻ, ശ്രീധരൻ അമ്പാടി, അഞ്ജന. കെ.വി, ദീപ ദിവാകരൻ, എം. സുധീഷ് എന്നിവർ സംസാരിച്ചു. പ്രഭ എൻ. കെ കവിത അവതരിപ്പിച്ചു. യോഗത്തിൽ ലൈബ്രറി സെക്രട്ടറി കെ. കെ. അനീഷ് സ്വാഗതം പറഞ്ഞു.
Advertisements