KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണ്ണം പിടികൂടി

മലപ്പുറം: കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണ്ണം പിടികൂടി. ദുബായിൽനിന്നും എത്തിയ മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാരിൽനിന്നുമാണ് 1838 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

സ്‌പൈസ് ജെറ്റ് എയർലൈൻസിലെത്തിയ വള്ളുവമ്പ്രം സ്വദേശി നൂരേമൂച്ചി മുഹമ്മദ്‌ ഷാഫിയിൽ (33) നിന്നും 70 ലക്ഷം രൂപ വില വരുന്ന 1260 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സ്യൂളുകളും ഇൻഡിഗോ എയർലൈൻസിലെത്തിയ പാങ്‌ സ്വദേശി ചകിടിപ്പുറം സബീബിൽ (28) നിന്നും 30  ലക്ഷം രൂപ വില വരുന്ന 578 ഗ്രാം സ്വർണമിശ്രിതമടങ്ങിയ രണ്ടു ക്യാപ്‌സ്യൂളുകളുമാണ് പിടികൂടിയത്.

Advertisements

പിടികൂടിയ മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് കേസുകളിൽ തുടർനടപടികൾ സ്വീകരിക്കും. കള്ളക്കടത്തുസംഘം ഷാഫിക്ക് എഴുപതിനായിരം രൂപയും സബീബിന് അമ്പതിനായിരം രൂപയുമാണ് പ്രതിഫലമായി  വാഗ്ദാനം ചെയ്തിരുന്നത്. അസി. കമ്മിഷണർ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എബ്രാഹം കോശി, ടി എസ് ബാലകൃഷ്‌ണൻ, അനൂപ് പൊന്നാരി, ടി എൻ വിജയ, ഫിലിപ്പ് ജോസഫ്, വിമൽകുമാർ, ഇൻസ്‌പെക്ടർമാരായ പോരുഷ് റോയൽ, ദുഷ്യന്ത് കുമാർ, ശിവകുമാർ, അക്ഷയ് സിങ്, ഹെഡ് ഹവൽദാർ ലില്ലി തോമസ് എന്നിവർ ചേർന്നാണ് കള്ളക്കടത്ത് പിടികൂടിയത്.

Advertisements