KOYILANDY DIARY

The Perfect News Portal

പ്രതിഭകളെ അനുമോദിച്ചു

പ്രതിഭകളെ അനുമോദിച്ചു. കൊയിലാണ്ടി നഗരസഭ പരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ടൗൺ ഹാളിൽ വെച്ച് നടന്ന പ്രതിഭാ സംഗമം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള പുരസ്കാരങ്ങൾ എം.എൽ.എ വിതരണം ചെയ്തു.
വൈസ് ചെയർമാൻ കെ.സത്യൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ ഇ.കെ.അജിത്, കെ.ഷിജു, നിജില പറവക്കൊടി, കെ.എ.ഇന്ദിര, സി. പ്രജില, കൗൺസിലർമാരായ പി.രത്നവല്ലി, വി.പി.ഇബ്രാഹിം കുട്ടി, കെ.കെ.വൈശാഖ്, വത്സരാജ് കേളോത്ത്, ആസൂത്രണ സമിതി വൈസ് ചെയർമാൻ എ.സുധാകരൻ എന്നിവർ സംസാരിച്ചു.
Advertisements