KOYILANDY DIARY

The Perfect News Portal

റെയിൽവേ; വരുമാനത്തിൽ കേരളം മുന്നിൽ

കോഴിക്കോട്‌: റെയിൽവേ വരുമാനത്തിൽ മുന്നിൽ കേരളം. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും പാതയും സ്‌റ്റേഷനും വികസിപ്പിക്കുന്നതിലും അവഗണന തുടരുമ്പോഴും റെയിൽവേക്ക്‌ വരുമാനമുണ്ടാക്കിക്കൊടുക്കുന്നതിൽ മുന്നിൽ കേരളം. 2023–ലെ ആദ്യ നാലുമാസം ദക്ഷിണ റെയിൽവേയിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ 50 ട്രെയിനുകളിൽ 25 എണ്ണവും കേരളത്തിലൂടെ സർവീസ്‌ നടത്തുന്നവയാണ്‌. കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും ട്രെയിനുകളുമുള്ള  കർണാടകയെയും തമിഴ്‌നാടിനെയും പിന്നിലാക്കിയാണ്‌ കേരളത്തിന്റെ നേട്ടം.
കൂടുതൽ വരുമാനം നേടിയ ആദ്യ നാല്‌ വണ്ടികളും കേരളത്തിലേതാണ്‌. 36.32 കോടി രൂപ നേടിയ മംഗള –ലക്ഷദ്വീപ്‌ എക്‌സ്‌പ്രസാണ്‌ ഒന്നാമത്‌. കേരള എക്‌സ്‌പ്രസ്‌(30.50 കോടി), ആലപ്പുഴ – ധൻബാദ്‌ എക്‌സ്‌പ്രസ്‌ (28.47) കോടി, രാജധാനി എക്‌സ്‌പ്രസ്‌(27.90 കോടി) എന്നിവയാണ്‌ വരുമാനത്തിൽ രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിലുള്ളത്‌. വരുമാനത്തിലെ ആദ്യ പത്തിൽ കേരളത്തിലെ നേത്രാവതിയുമുണ്ട്‌. 20 കോടിക്ക്‌ മുകളിൽ വരുമാനമുണ്ടാക്കിയ പത്തിൽ അഞ്ച്‌ വണ്ടികളും കേരളത്തിലുള്ളവയാണ്‌. കടുത്ത അവഗണന നേരിടുമ്പോഴാണ്‌ വരുമാനത്തിൽ കേരളത്തിന്റെ കുതിപ്പ്‌.
Advertisements
എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയശേഷമാണ്‌ കേരളത്തിന്‌ ഒരേയൊരു വന്ദേഭാരത്‌ ട്രെയിൻ അനുവദിച്ചത്‌. പാതകൾ സജ്ജമാക്കാത്തതിനാൽ വന്ദേഭാരതിന്‌ അനുവദനീയമായ വേഗത്തിൽ ഓടാനുമാകുന്നില്ല. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സ്റ്റേഷനുകളുടെ വരുമാനത്തിൽ ആദ്യ പത്തിൽ കേരളത്തിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുണ്ട്‌.  തി​രു​വ​ന​ന്ത​പു​രം നാലും എ​റ​ണാ​കു​ളം അഞ്ചും കോ​ഴി​ക്കോ​ട്​ ഒ​മ്പതും സ്ഥാനത്തുണ്ട്‌. 205.81  കോ​ടി​ രൂപയാ​ണ്​ തി​രു​വ​ന​ന്ത​പു​രം സ്​​റ്റേ​ഷ​ന്റെ  2022- 23 വ​ർ​​ഷ​ത്തെ വ​രു​മാ​നം. 193.34 കോ​ടി രൂപയാണ് എറണാകുളം സ്റ്റേഷന്‌ ലഭിച്ചത്‌.
കോ​ഴി​ക്കോ​ടി​ന്​ 148.90 കോ​ടി​. 1085 കോ​ടി രൂപ വ​രു​മാ​നം നേ​ടി​യ ചെ​ന്നൈ സെ​ൻ​ട്ര​ലാ​ണ്​ ഒ​ന്നാ​മ​ത്. 525 കോ​ടി രൂപ വ​രു​മാ​ന​മു​ള്ള ചെ​ന്നൈ എ​ഗ്​​മോ​റാണ് തൊട്ടുപിന്നിൽ. ദക്ഷിണ റെയിൽവേക്ക്‌  39,214 കോ​ടി രൂ​പ​യാ​ണ് യാ​ത്ര​ക്കാ​രി​ല്‍നി​ന്നു​ള്ള 2022-–-23 വ​ർ​ഷ​ത്തെ വ​രു​മാ​നം. ഇ​ള​വു​ക​ൾ വെട്ടി​ക്കു​റ​ച്ചും ഫ്ല​ക്സി നി​ര​ക്കി​ൽ ട്രെ​യി​നു​ക​ളോ​ടി​ച്ചു​മാ​ണ്​ ഈ ​വ​രു​മാ​നവ​ർ​ധ​ന.