KOYILANDY DIARY

The Perfect News Portal

സ്വകാര്യ ലോഡ്ജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ

കൊയിലാണ്ടി : സ്വകാര്യ ലോഡ്ജിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ, പെൺകുട്ടിയുടെ അമ്മയുടെ കാമുകനായ നൊച്ചാട്, പൊയിലിൽ മീത്തൽ പി.എം. അനീഷ് (27)നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് ഒത്താശ ചെയ്ത കൂട്ടുപ്രതിയായ പെൺകുട്ടിയുടെ അമ്മയെയും, പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സി.ഐ. എം.വി. ബിജു, എസ്.ഐ. അനീഷ് വടക്കയിൽ, എ.എസ്.ഐ. കെ.പി. ഗിരീഷ്, വനിതാ സിവിൽ പോലീസ്, മവ്യ, ഒ.കെ. സുരേഷ്, എസ്.സി.പി.ഒ. മണികണ്ഠൻ, തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്,. പീഡനവിവരം പെൺകുട്ടി പിന്നീട് അടുത്ത ബന്ധുവിനോട് പറയുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്.

Advertisements