KOYILANDY DIARY.COM

The Perfect News Portal

പുറക്കാട് പിരാട്ടിക്കണ്ടി ശേഖരൻ അടിയോടിയുടെ വേർപാടിൽ സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി

.
പുറക്കാട് പിരാട്ടിക്കണ്ടി ശേഖരൻ അടിയോടിയുടെ വേർപാടിൽ സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ എം കെ വാസു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. എ. കൃഷ്ണൻ നായർ വായനശാല പരിസരത്ത് നടന്ന അനുശോചന യോഗത്തിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സാന്നിധ്യം ശ്രദ്ധേയമായി. രാഷ്ട്രീയം, ലൈബ്രറി പ്രസ്ഥാനം, സർവീസ് പെൻഷനേഴ്സ് യൂണിയൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച ശേഖരൻ അടിയോടിയുടെ വേർപാടിൽ വിങ്ങലോടെയാണ് ഓരോരുത്തരും സംസാരിച്ചത്.
എം. കെ നായർ, സുരേഷ് ചങ്ങാടത്ത്, ഇബ്രാഹിം തിക്കോടി, ടി. ഷീബ, എൻ. വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ. സുകുമാരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ. കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ സെക്രട്ടറിയായും, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സെക്രട്ടറിയായും, വൈസ് പ്രസിഡണ്ടായും, സിപിഎം ലോക്കൽ കമ്മിറ്റി മെമ്പറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കെ. പത്മനാഭൻ മാസ്റ്റർ സ്വാഗതവും രവി നവരാഗ് നന്ദിയും പറഞ്ഞു. 
Share news
error: Content is protected !!