KOYILANDY DIARY

The Perfect News Portal

ലണ്ടനിലെ ഡബിള്‍ഡക്കര്‍ ബസുകളില്‍ ആലപ്പുഴയും ഹൗസ്‌ബോട്ടും

ലണ്ടനിലെ ഡബിള്‍ഡക്കര്‍ ബസുകളില്‍ ആലപ്പുഴയും ഹൗസ്‌ബോട്ടും. വിദേശരാജ്യങ്ങളായ ലണ്ടന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരസ്യ പ്രചാരണങ്ങളുമായി സംസ്ഥാന ടൂറിസം വകുപ്പ്. ലണ്ടനിലെ ബസുകളിലെ പരസ്യം സാമൂഹ്യ മാധ്യമങ്ങളിലും ട്രെന്‍ഡിങ്ങായി മാറി. ആലപ്പുഴയിലെ ഹൗസ്ബോട്ടും വള്ളംകളിയുമൊക്കെ ലണ്ടനിലെ ചില ഡബിള്‍ ഡക്കര്‍ ബസുകളില്‍ കാണാനാകും. ആലപ്പുഴയിലെ മനോഹരമായ ഭൂപ്രകൃതിയും ഉള്‍നാടന്‍ ജലഗതാഗതവുമെല്ലാം ഇതില്‍ കാണാം.

ഇതോടൊപ്പം കേരള ടൂറിസത്തിന്റെ ലോഗോയും ഉണ്ട്. മുമ്പും കേരള ടൂറിസത്തിന്റെ പരസ്യങ്ങള്‍ ലണ്ടനിലെ ബസുകളില്‍ വന്നിട്ടുണ്ട്. ബസിന്റെ വീഡിയോ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കേരള ടൂറിസത്തിന്റെ പുതിയ പ്രചാരണ രീതിയെന്ന കുറിപ്പോടെയാണ് മന്ത്രി റിയാസ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നടപ്പിലാക്കാനാകുന്ന പുതിയ പ്രചാരണ ആശയങ്ങള്‍ കമന്റ് ബോക്സില്‍ അറിയിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.