KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബിവറേജസ് റോഡിൽ മരക്കൊമ്പ് പൊട്ടി കാറിനു മുകളിൽ വീണു

കൊയിലാണ്ടി ബിവറേജസ് റോഡിൽ പ്ലാവിന്റെ കൊമ്പ്  പൊട്ടി കാറിനു മുകളിൽ വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ കൂടിയാണ് മരക്കൊമ്പ് ഇലക്ട്രിക് ലൈനിലേക്കും കാറിനു മുകളിലും ആയി പൊട്ടിവീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി മരക്കൊമ്പ് മുറിച്ചു മാറ്റുകയും KSEB യെ അറിയിക്കുകയും ചെയ്തു.