KOYILANDY DIARY

The Perfect News Portal

അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ; ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളത്തും കാസര്‍കോട്, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്   ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കിയിട്ടുള്ളത്.

മറ്റന്നാള്‍ വരെ തുടര്‍ച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത നിര്‍ദേശമുണ്ട്. തൃശ്ശൂരില്‍ മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. പെരിങ്ങാവില്‍ കൂറ്റന്‍ മാവ് റോഡിലേക്ക് കടപുഴകി വീണു. പെരിങ്ങാവില്‍ നിന്ന് ഷൊര്‍ണൂര്‍ റോഡിലേക്ക് കടക്കുന്ന പാതയില്‍ പുലര്‍ച്ചെ മൂന്നുമണിയോട് കൂടിയാണ് സംഭവമുണ്ടായത്, വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

Advertisements

വിയൂര്‍ കെഎസ്ഇബി അധികൃതരുടെയും വാര്‍ഡ് കൗണ്‍സിലറുടെയും നേതൃത്വത്തില്‍ മരം മുറിച്ചു നീക്കുകയാണ്. വൈദ്യുതി പോസ്റ്റുകളും ലൈനുകളും വീഴ്ചയുടെ ആഘാതത്തില്‍ തകര്‍ന്നു വീണിട്ടുണ്ട്. തിരുവനന്തപുരം മുതലപൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു. തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ രാവിലെ 6 മണിയോടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പെട്ടാണ് വള്ളം മറിഞ്ഞത്.

Advertisements