വീണ്ടും കുതിച്ച് സ്വർണവില: പവന് 110920 രൂപ
.
വീണ്ടും കുതിച്ച് സ്വർണവില. 800 രൂപ വർധിച്ച് പവന് 110920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപയാണ്. ഈ മാസം ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ വിലയിലേക്കാണ് ഇന്ന് സ്വർണ വില എത്തിയിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ ഉൾപ്പെടെ പശ്ചാത്തലത്തിൽ കഴിഞ്ഞ നാളുകളിലെല്ലാം സ്വർണം ഉൾപ്പെടെയുള്ള വിപണികൾ വലിയ പ്രതിസന്ധി നേരിട്ടിരുന്നു.




